നഴ്സിന്റെ മാല മോഷ്ടിച്ചെന്നു പരാതി
1542087
Saturday, April 12, 2025 6:37 AM IST
കാട്ടാക്കട: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന നഴ്സിന്റെ സ്വർണമാല പിന്നാലെ ബൈക്കിൽ എത്തിയ ആൾ പൊട്ടിച്ചു കടന്നു. കാട്ടാക്കട ചാരുപാറയ്ക്ക് സമീപം വെള്ളിയാഴ്ചയാണ് സംഭവം.
പൂഴനാടുനിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്നു കുന്നനാട് കരിമണ്ണറ കോണം വീട്ടിൽ ദീപയുടെ രണ്ടര പവന്റെ മാലയാണ് കവർന്നത്. കാട്ടാക്കട പോ ലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.