സദാനന്ദകുമാര്‍ അനുസ്മരണം
1541794
Friday, April 11, 2025 6:52 AM IST
നെയ്യാറ്റിന്‍കര: പ്രവാസി കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. സദാനന്ദകുമാറിന്റെ പത്താം ചരമവാര്‍ഷിക ദിനം ഇന്ന് ആചരിക്കും.
വൈകുന്നേരം അഞ്ചിന് അമരവിള ബാങ്ക് ജംഗ്ഷനില്‍ ചേരുന്ന ചടങ്ങ് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.ആര്. പ്രതാപന് ഉദ്ഘാടനം ചെയ്യും.
പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അമരവിള വിന്‍സന്റ് അധ്യക്ഷനാകുന്ന യോഗത്തില്‍ നഗരസഭ പ്രതിപക്ഷ നേതാവ് ജെ. ജോസ് ഫ്രാങ്ക്ളിന് മുഖ്യപ്രഭാഷണവും ഡിസിസി ജനറല്‍ സെക്രട്ടറിമാരായ മാരായമുട്ടം സുരേഷ്, സുമകുമാരി എന്നിവര്‍ അനുസ്മരണ പ്രഭാഷണവും നടത്തും.