അരുവിക്കര ഡാം സൈറ്റിലെ ജലസംഭരണിയിൽ ഡ്രെഡ്ജിംഗ്
1541789
Friday, April 11, 2025 6:52 AM IST
നെടുമങ്ങാട്: അരുവിക്കര ഡാം സൈറ്റിലെ ജലസംഭരണിയിൽ ഡ്രെഡ്ജിംഗ് തുടങ്ങി. ഡാംമും ആവാസവ്യവസ്ഥയും സം രക്ഷിച്ചുകൊണ്ട് ഒരു മില്യൺ ക്യൂബിക് മീറ്റർ ജലം ശേഖരിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.
തിരുവനന്തപുത്തിന്റെ പ്രാധാന ജലസ്രോതസായ അരുവിക്കര ഡാമിലെ റിസർവോയറിൽ അടിഞ്ഞുകൂടിയ എക്കൽ മണ്ണും ചെളിയും മറ്റു പാഴ് ച്ചെടികളും നീക്കി സംഭരണശേഷി കൂട്ടാനുള്ള നടപടികൾക്കാണു തുടക്കം കുറിച്ചത്. ഡാം നിർമിതമായശേഷം ആദ്യമായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.
ഏകദേശം 50 ശതമാനത്തോളം ഭാഗങ്ങളിൽ ജലം സംഭരിക്കാനുള്ള സാഹചര്യം തടസപ്പെട്ടു. ഇതുകാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നഗര പ്രദേശത്ത് വെള്ളമെത്തിക്കുവാൽ മറ്റു ഡാമുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. തുടർന്നാണ് സർക്കാർ ഡിസ്റ്റിലേഷൻ പദ്ധതി പ്രകാരം കഴിഞ്ഞ ഡിസംബർ 11ന് ഡ്രെഡ് ജിംഗ് മന്ത്രി റോഷി അഗസ്റ്റിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷനാണു നടത്തിപ്പു ചുമതല.
കരാർ ഏറ്റെടുത്ത ഗുജറാത്ത്, അഹമ്മദാബാദ് ഡിവൈൻ ഷിപ്പിംഗ് സർവീസസ് എന്ന കമ്പനിയാണ് റിസർവോയർ നവീകരിക്കുന്നത്. അടിഞ്ഞു കൂടിയ ചെളിയും മണ്ണും നീക്കി ആഴംകൂട്ടി കൂടുതൽ ജലം സംഭരിക്കുമെന്നു ജി. സ്റ്റീഫൻ എംഎൽഎ പറഞ്ഞു. രണ്ടു ദശലക്ഷം മീറ്റർ ക്യൂബാണ് സംഭരണശേഷി. എന്നാൽ ഇതിന്റെ പകുതിയോളം ഉപയോഗശൂന്യമെന്നാണ് കണ്ടെത്തൽ.
ആദ്യഘട്ടത്തിൽ ഡാമിന്റെ 18 കിലോമീറ്ററോളം ദൂരത്തിലുള്ള റിസർവോയർ ശുചിയാക്കും. കൂവക്കുടി പാലത്തിന്റെ ഭാഗം, കാളിയാർമൂഴി തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 50 ഓളം തൊഴിലാളികളാണ് ആധുനിക യന്ത്രങ്ങളുടെ സഹായങ്ങോടെ ശുചീകരണത്തിനിറങ്ങിയത്. ഒരു ദിവസം 240 മുതൽ 800 ക്യൂബിക് മീറ്റർ വരെ മണ്ണ് റിസർവോയറിൽ നിന്നു പമ്പുചെയ്തു മാറ്റും. ഏറ്റവും വലിയ പ്രത്യേകത, മണ്ണെടുക്കുമ്പോൾ വെള്ളം കലങ്ങി മലിനമാകില്ല എന്നതാണ്.
ചെളിവെള്ളം പ്രത്യേക ബണ്ട് കെട്ടി തയാറാക്കിയ നാലു ചെറു കുളങ്ങളിൽ നിറച്ചു ചെളി മാറ്റിയശേഷം ജലസംഭരണിയിലേക്ക് കടത്തി വിടും. കുഴിച്ചെടുക്കുന്ന മണൽ പാസ് മുഖേന ആവശ്യകാർക്ക് നൽകും. ഓട്, ചെടിച്ചട്ടി നിർമാതാക്കൾക്കു ചെളി മണ്ണ് നൽകും. പായൽ, മറ്റു പാഴ്ച്ചെടികൾ എ ന്നിവ കേരള കാർഷിക സർവകലാശാലയുമായി സഹകരിച്ച് സാങ്കേതിക സഹായത്തോടെ വളമാക്കി കർഷകർക്ക് നൽകും,
ഒരു വർഷത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കും. ഇതോ ടെ സർക്കാരിന് 713. 88 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നു കെഐഐഡിഡി അധികൃതർ അറിയിച്ചു. 1934-ൽ കരമനയാറിനു കുറുകേ നിർമിച്ച അരുവിക്കര ഡാമിൽനിന്നും 350 ദശലക്ഷം ലിറ്റർ വെള്ളം നഗരത്തിലെ കുടിവെള്ള ആവശ്യങ്ങൾക്കായി പമ്പ് ചെയ്യുന്നുണ്ട്.