പ്രകൃതിവിരുദ്ധ പീഡനം; യുവാവ് പിടിയില്‍
1541502
Thursday, April 10, 2025 6:52 AM IST
പേരൂര്‍ക്കട: 15 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയില്‍. പേരൂര്‍ക്കട സ്വദേശി അഭിജിത്ത് (22) ആണ് പിടിയിലായത്. ആഴ്ചകള്‍ക്കു മുമ്പായിരുന്നു സംഭവം. സ്റ്റേഷന് പരിധിയിലെ ഒരു വീട്ടില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ ലൈംഗിക വൈകൃതത്തിനിരയാക്കിയത്.
പേരൂര്‍ക്കട സിഐ ശിവകുമാര്‍, എസ്ഐ മനോജ്, എഎസ്.ഐമാരായ ഷംല, സന്ധ്യ, സി പിഒമാരായ സിബി, നൗഫല്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.