പാറശാല സബ് ആർടിഒ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
1541783
Friday, April 11, 2025 6:40 AM IST
പാറശാല: പാറശാല സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഇന്നലെ വൈകുന്നേരം നാലിനു ആരംഭിച്ച പരിശോധന എട്ടു മണിവരെ തുടർന്നു.
ഇവിടെയുണ്ടായിരുന്ന എജന്റിന്റെ പക്കൽനിന്നും കണക്കിൽപ്പെടാത്ത 50,800/- രൂപയും, കൈവശമുണ്ടായിരുന്ന ബാഗിനുള്ളിൽ നിന്നും ഡ്രൈവിംഗ് സ്കൂളുകളുടെ പേരുകളും, ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുത്തവരുടെ എണ്ണവും,
കൈക്കൂലി കൊടുക്കാനുള്ള തുകകളും രേഖപ്പെടുത്തിയ തുണ്ട് പേപ്പറുകളും വിജിലൻസ് പിടിച്ചെടുത്തു.