പള്ളിച്ചൽ പഞ്ചായത്തിൽ "പ്രത്യാശ' പരിശീലന പരിപാടി
1541504
Thursday, April 10, 2025 6:52 AM IST
തിരുവല്ലം: വെള്ളായണി കാർഷിക കോളജ് വിദ്യാർഥികളുടെ പ്രവൃത്തിപരിചയ പരിപാടിയുടെ ഭാഗമായി പള്ളിച്ചൽ, പഞ്ചായത്തിൽ "പ്രത്യാശ" എന്ന പേരിൽ സെമിനാറും പരിശീലന പരിപാടികളും സംഘടിപ്പിച്ചു. സ്ത്രീശാക്തീകരണം നൂതന മേഖലയിൽ എന്ന ആശയത്തിൽ പള്ളിച്ചൽ പഞ്ചായത്തിലെ മുക്കുന്നിമല, ഭഗവതിനട, തൊഴിലുറപ്പ് പദ്ധതി ഹാൾ, എന്നിവിടങ്ങളിലാണു പരിപാടികൾ നടത്തിയത്.
മൂക്കുന്നിമലയിൽ നടത്തിയ പരിപാടിയിൽ വാർഡ് മെമ്പർ കെ. രാജേഷും, നരുവാമൂട് തൊഴിലുറപ്പ് പദ്ധതി ഹാളിൽ നടന്ന പരിപാടിയിൽ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രാകേഷ്, കൃഷി ഓഫീസർ എസ്. മധുസൂദനൻ നായർ, എന്നിവരും ഭഗവതിനടയിൽ നടത്തിയ പരിപാടിയിൽ വാർഡ് മെമ്പർ ശിവകുമാറും എന്നിവരും മുഖ്യതിഥികളായി.
പരിപാടിയുടെ ഭാഗമായി കാർഷിക പ്രായോഗിക പരിശീലനങ്ങൾ, വനിതാ സംരംഭക പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ വിവിധ വേദികളിൽ കൃഷിഭവന്റെയും കാർഷിക വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തി. കാർഷിക വായ്പകൾ വിശദീകരിക്കുന്ന ബ്രോഷറുകളും കാർഷിക സഹായത്തിനായുള്ള സമർപ്പിത ആൻഡ്രോയിഡ് പ്ലാറ്റ്ഫോമായ കേര മൊബൈൽ ആപ്ലിക്കേഷനും കർഷകർക്ക് വിതരണം ചെയ്തു.