പോക്സോ കേസ് പ്രതി പിടിയില്‍
1541791
Friday, April 11, 2025 6:52 AM IST
പേരൂര്‍ക്കട: മിഠായിയില്‍ എംഡിഎംഎ കലര്‍ത്തി നല്കി മയക്കി 13-കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കാപ്പകേസ് പ്രതിയെ പൂജപ്പുര സിഐ പി. ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പുന്നയ്ക്കാമുകള്‍ സ്വദേശി മുഹമ്മദ് റൈസ് (19) ആണ് പിടിയിലായത്. ലഹരിയടങ്ങിയ മിഠായി സ്ഥിരമായി പ്രതി കുട്ടിക്കു നല്‍കിയിരുന്നു.
ഇതു ലഭിക്കാതെ വന്നപ്പോള്‍ കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കുകയായിരുന്നു. പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായതായി വ്യക്തമായിട്ടുണ്ട്. പിടിയിലായ മുഹമ്മദ് റൈസ് 10 ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്.
പോലീസിനെക്കണ്ടു തിരുമല ഭാഗത്തുള്ള ഒരു കെട്ടിടത്തിനു മുകളില്‍നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സാഹസികമായാണ് പിടികൂടിയത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.