പോക്സോ കേസ് പ്രതിയെ 43 വർഷം തടവിനു ശിക്ഷിച്ചു
1541790
Friday, April 11, 2025 6:52 AM IST
കാട്ടാക്കട: പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ വീട്ടിൽനിന്നും കൂട്ടിക്കൊണ്ടു പോയി പലതവണ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 43 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച് കാട്ടാക്കട പോക്സോ കോടതി. തിരുവനന്തപുരം മുട്ടത്തറ പുത്തൻ പാണ്ടി പൂന്തുറ പള്ളിത്തെരുവിൽ ടി സി 46/ 407 (2) ജസീന മൻസിലിൽ കുയിൽ എന്ന മുഹമ്മദ് സുഹൈൽഖാൻ (24) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ് കുമാർ ശിക്ഷിച്ചത്.
പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ 20 മാസം അധിക കഠിനത കൂടി അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. 2020 ജൂലൈ 17നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 33 സാക്ഷികളെ വിസ്തരിക്കുകയും 39 രേഖകളും അഞ്ചു തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. അന്നത്തെ നേമം എസ്എച്ച് ആയിരുന്ന രജീഷ് കുമാർ ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.