സ്കൂട്ടർ യാത്രക്കാരൻ കെഎസ്ആർടിസി ബസിടിച്ച് മരിച്ചു
1541830
Friday, April 11, 2025 10:14 PM IST
നേമം: സ്കൂട്ടർ യാത്രക്കാരൻ കെഎസ്ആർടിസി ബസിടിച്ച് മരിച്ചു. ഇന്നലെ നേമം സ്കൂളിന് മുന്നിൽ ഉച്ചയ്ക്കുശേഷം 2.15-ഓടെയായിരുന്നു അപകടമുണ്ടായത്.
വെള്ളായണി കീർത്തിനഗർ തിരുവോണം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പരേതനായ ഹരികുമാർ-ശൈലജ ദമ്പതികളുടെ മകൻ മണികണ്ഠൻ(34) ആണ് മരിച്ചത്.
അവിവാഹിതനാണ്. പ്രാവച്ചമ്പലത്തിനും നേമം സ്കൂളിനുമിടയിൽ റോഡിലെ തണ്ണിമത്തൻ തട്ട് കടയിൽ ജോലിക്കാരനായിരുന്നു. ഊണ് കഴിക്കാനായി വീട്ടിലേക്ക് പോകുമ്പോഴാണ് പിന്നിലൂടെയെത്തിയ ബസ് ഇടിച്ചത്.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. കാലടിയിൽ താമസിച്ചിരുന്ന മണികണ്ഠൻ ഈയടുത്താണ് വെള്ളായണിയിലേക്ക് താമസം മാറ്റിയത്. ഏക സഹോദരി ലക്ഷ്മി.