വായ്പാ വിതരണവും പലിശ സബ്സിഡി വിതരണവും
1542101
Saturday, April 12, 2025 6:50 AM IST
നെടുമങ്ങാട്: ആര്യനാട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ എസ്സിഎസ്ടി കോർപ്പറേഷൻ വായ്പാ വിതരണവും പലിശ സബ്സിഡി വിതരണവും അഡ്വ. ജി സ്റ്റീഫൻ എംഎൽഎ ഉദ് ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ അധ്യക്ഷനായ യോഗത്തിൽ സിഡിഎസ് ചെയർപേഴ്സൺ ജെ.ആർ. സുനിത കുമാരി സ്വാഗതം പറഞ്ഞു.
48 ഗുണഫോക്താക്കൾക്ക് 48ലക്ഷം രൂപ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മിനി, ക്ഷേമകാര്യ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ്. മോളി, ജനപ്രതിനിധികളയാ ഷീജ, ലേഖ, ഈഞ്ചപ്പുരി രാജേന്ദ്രൻ, സനൂജ, ആതിര സരസ്വതി, കുടുംബശ്രി മെമ്പർ സെക്രട്ടറി ജോൺ കെ. സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. സിഡിഎസ് വൈസ് ചെയർപേഴ്സൺ ശോഭനമ്മ നന്ദി അറിയിച്ചു.