പോക്സോ കേസ്: വയോധികനെ അറസ്റ്റ് ചെയ്തു
1541503
Thursday, April 10, 2025 6:52 AM IST
പേരൂര്‍ക്കട: പോക്സോ കേസുമായി ബന്ധപ്പെട്ട് വയോധികനെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റുചെയ്തു. മുട്ടത്തറ സ്വദേശി ജയകുമാര്‍ (65) ആണ് അറസ്റ്റിലായത്. ഏപ്രില്‍ എട്ടിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വഞ്ചിയൂര്‍ ഋഷിമംഗലം റോഡിലൂടെ നടന്നുപോകുകയായിരുന്ന 15-കാരിയാണ് പീഡനശ്രമത്തിന് ഇരയായത്.
ജയകുമാര്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണെന്നു പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ സിഐ എച്ച്എസ് ഷാനിഫ്, എസ്ഐമാരായ അലക്സ്, ജോസ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.