സുനിതാ ബിനു വെങ്ങാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
1541779
Friday, April 11, 2025 6:40 AM IST
വിഴിഞ്ഞം : വെങ്ങാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ മാവുവിള വാർഡു മെമ്പർ സുനിതാ ബിനുവിനെ തെരഞ്ഞെടുത്തു.
ഇന്നലെ രാവിലെ പതിനൊന്നോടെ കഴക്കുട്ടം ജോയിന്റ് ആർടിഒ പ്രകാശ് വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ സുനിതക്ക് എട്ടും എൽഡിഎഫിലെ പ്രമീളക്ക് ഏഴും ബിജെപിയിലെ മിനി വേണുഗോപാലിന് അഞ്ചും വോട്ടുകൾ ലഭിച്ചു.
സിപിഎം ഭരണത്തിലായിരുന്ന പഞ്ചായത്തിൽ പതിവിലത്തട്ടിപ്പിൽ ആരോപണ വിധേയനായ മുൻ പ്രസിഡന്റ് ശ്രീകുമാർ രാജിവച്ചതിനുശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടു പ്പിൽ കോൺഗ്രസ് അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തിരുന്നു.
നേരത്തെ വൈസ് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ ചിത്രലേഖ രാജിവച്ച ഒഴിവിലായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്.