മൈക്രോ ഫിനാൻസ് ലോൺ തുക വിതരണം ചെയ്തു
1537698
Saturday, March 29, 2025 6:47 AM IST
വാമനപുരം: എസ്എൻഡിപി യോഗം മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം യൂണിയനിലെ പിരപ്പൻകോട് ശാഖയിൽ പ്രവർത്തിക്കുന്ന ശാരദാദേവി വനിതാ സ്വയം സഹായ സംഘത്തിനുള്ള മൈക്രോ ഫിനാൻസ് ലോൺ തുകയായ 20 ലക്ഷം രൂപയുടെ ചെക്ക് വാമനപുരം യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര വിതരണം ചെയ്തു. യൂണിയൻ കൺവീനർ എസ്.ആർ. രജികുമാർ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ മൈലക്കുഴി, ചന്തു വെള്ളുമണ്ണടി, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ ദർശൻ, പിരപ്പൻകോട് ശാഖാ പ്രസിഡന്റ് ശരത്, ശാഖാ സെക്രട്ടറി സത്യൻ, ശാഖ വൈസ് പ്രസിഡന്റ് അജയകുമാർ ശാരദാദേവി സ്വയം സഹായ സംഘം കൺവീനർ സുജു സദാശിവൻ, ജോയിന്റ് കൺവീനർ ലൈല കുമാരി, മറ്റ് സംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു.