വേളാവൂർ ക്ഷേത്രത്തിനു സമീപം പൈപ്പ് ലൈൻ പൊട്ടി ജലം പാഴാകുന്നു
1538357
Monday, March 31, 2025 7:00 AM IST
വെഞ്ഞാറമൂട്: വേളാവൂർ ഭഗവതി ക്ഷേത്ര മൈതാനത്തിനു സമീപം വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി ജലം പാഴാകുന്നതായി പരാതി. സ്ഥലത്തെ പൈപ്പുകൾ വേണ്ടത്ര ആഴത്തിൽ കുഴിച്ചിടാത്തുമൂലം വെളിയിൽ കാണുന്ന വിധത്തിലാണ് കടന്നു പോകുന്നത്. അതിനാൽ വാഹനങ്ങളുടെ ടയർ കയറി നിരന്തരം പൊട്ടാറുണ്ട്.
കേടുപാടുകൾ സംഭവിക്കുമ്പോൾ പൈപ്പുകൾ അതേ രീതിയിൽവച്ചു തന്നെ നന്നാക്കി പോവുകയാണ് വാട്ടർ അഥോറിറ്റി ജീവനക്കാർ ചെയ്യുന്നത്.
വേണ്ടത്ര ആഴത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് വേളാവൂർ സൗത്ത് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്. ചന്ദ്രകുമാർ , സെക്രട്ടറി എസ്. ഹസീന എന്നിവർ വാട്ടർ അഥോറിറ്റി അധികാരികളോട് രേഖാമൂലം ആവശ്യപ്പെട്ടു