ഫോളോബ്രിക്സ് കമ്പനി പ്രവർത്തിപ്പിക്കുന്നില്ല : കോൺഗ്ര് റീത്തുവച്ചും പായവിരിച്ചും പ്രതിഷേധിച്ചു
1537980
Sunday, March 30, 2025 6:35 AM IST
കാട്ടാക്കട: ഫോളോബ്രിക്സ് കമ്പനിയുടെ തകര്‍ച്ചയ്ക്ക് പിന്നാലെ പ്രതിഷേധം കനക്കുന്നു. റീത്തുവച്ചും പായ് വിരിച്ചും പ്രതിഷേധം സംഘടിപ്പിച്ചു. പൂവച്ചലിൽ കോൺഗ്രസ് പ്രതിഷേധം വേറിട്ടതാകുന്നു.
മിനി നഗർ, അഴിയ്കാലിൽ, പൂവച്ചൽ പഞ്ചായത്തുകളിലെ മുൻപ് ലൈഫ് ഭവന പദ്ധതിയിലെ പാവപ്പെട്ടവർക്കു ഗുണകരമാകുന്ന വിധത്തിൽ പൊതുവിപണിയെക്കാൾ വില കുറച്ചു ഹോളോബ്രിക്സുകൾ നൽകുന്നതിനു ലക്ഷങ്ങൾ മുടക്കി നിർമിച്ച കമ്പനിയാണു തുരുമ്പെടുത്തു നശിക്കുന്നത്.
കമ്പനിക്ക് അകവും പുറവും കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറി. തുടർച്ചയായി വന്ന എൽഡിഎഫ് ഭരണസമിതി കന്പനി തുറന്നു പ്രവർത്തിപ്പിക്കാൻ ഒരു നടപടികളും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇതിൽ പ്രതിഷേധിച്ചു പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പനിയിൽ റീത്തു സ്ഥാപിച്ചശേഷം നടയിൽ പായ് വിരിച്ചിരുന്നു പ്രതിഷേധിച്ചു.
പ്രതിഷേധ സമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ആർ. അനൂപ് കുമാർ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. രാജേന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രൻ നായർ,
ലിജു സാമുവൽ, ട്രഷറർ കെ. ശശീന്ദ്രൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി എസ്. ഷീജ, സേവാദൾ മഹിളാവിഭാഗം ജില്ലാ പ്രസിഡന്റ് ജെ. ഫസീല, ബ്ലോക്ക് മെമ്പർ സി. വിജയൻ, സൗമ്യ ജോസ്, ജയപ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.