തെക്കൻ കുരിശുമല തീര്‍ഥാടനത്തിനു തുടക്കം
1538341
Monday, March 31, 2025 6:48 AM IST
വെള്ളറട: തെക്കൻ കുരിശിമലയിലെ 68-ാമത് തീർഥാടനത്തിനു തുടക്കമായി. ഇന്നലെ ഉച്ചയ്ക്ക് മൂന്നിനു വെള്ളറട ജംഗ്ഷനില്‍നിന്ന് ആരംഭിച്ച കുരിശിന്റെ വഴി കുരിശുമല ഡയറക്ടര്‍ ഡോ. വില്സന് കെ. പീറ്റര്‍ ഉദ്ഘാടനം ചെയ്തു. കുരിശിന്റെ വഴി വൈകുന്നേരം 4 .45 ന് സംഗമവേദിയില്‍ എത്തിചേര്‍ന്നു.
തുടർന്നു രൂപതാ മെത്രാന് റവ. ഡോ. വില്‍സണ്‍ സാമുവല്‍ തീര്‍ഥാടന പതാക ഉയര്‍ത്തി. പിന്നീടു നടന്ന സമ്മേളനം ഡോ. വില്‍സണ്‍ സാമുവല്‍ ഉത്ഘാടനം ചെയ്തു മുഖ്യസന്ദേശം നല്കി. മുൻ എംപി കെ. മുരളീധരന്, സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ,
ഡോ. വില്സന് കെ. പീറ്റര്‍, വി. ജോയ് എംഎല്‍എ, അഡ്വ. ഡി. സുരേഷ് കുമാര്‍, എം. എസ്. ഫൈസല്‍ ഖാന്, താണുപിള്ള, എം. രാജ് മോഹന്‍, ജൂലിറ്റ് ശേഖര്‍, അന്‍സജിതാ റസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.