സാംസ്കാരിക പ്രതിരോധം സംഘടിപ്പിച്ചു
1538351
Monday, March 31, 2025 7:00 AM IST
തിരുവനന്തപുരം : എന്പുരാൻ സിനിമക്ക് എതിരെ ഉയരുന്ന അക്രമണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക പ്രതിരോധം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ല സെക്രട്ടറിയും കേരള സർവകലാശാല സിൻഡികേറ്റ് അംഗവുമായ ഷിജുഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കലയും കലാകാരന്മാരും ആക്രമിക്കപ്പെടുന്പോൾ അതിനെ ചെറുക്കുക എന്നുള്ളത് ഡിവൈഎഫ്ഐയുടെ ഉത്തരവാദിത്വവും ചരിത്ര നിയോഗവുമാണെന്നും സിനിമ എന്നത് സ്വാതന്ത്രമായൊരു ആവിഷ്കാരമാണെന്നും വിദ്വേഷ പ്രചാരണം കൊണ്ട് സർഗാത്മകതയെ തകർക്കാൻ അനുവദിക്കില്ലെന്നും ഷിജുഖാൻ കൂട്ടിച്ചേർത്തു.