നഗരസഭ ഭരണത്തിനെതിരെ യുഡിഎഫ് പ്രതിഷേധ സംഗമം
1537955
Sunday, March 30, 2025 6:24 AM IST
നെയ്യാറ്റിൻകര: എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള നെയ്യാറ്റിൻകര നഗസഭ ഭരണം നാലരവർഷം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത ഒരു പദ്ധതി പോലും പൂർത്തീകരിക്കുവാൻ ഭരണസമിതിക്ക് സാധിച്ചിട്ടില്ലായെന്നത് പ്രതിഷേധാർഹമാണെന്നു കെപിസിസി മുൻ പ്രസിഡന്റ് കെ മുരളീധരൻ ആരോപിച്ചു.
നഗരസഭ ഭരണത്തിനെതിരെ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ജെ. ജോസ് ഫ്രാങ്ക്ളിന്റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാർ, എഐസിസി അംഗം നെയ്യാറ്റിൻകര സനൽ, കെപിസിസി സെക്രട്ടറിമാരായ അഡ്വ. എസ്.കെ. അശോക് കുമാർ, ഡോ. ആർ. വത്സലൻ, ഡിസിസി- ബ്ലോക്ക് -മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.