സ്കൂട്ടറില്‍നിന്നു പണം കവര്‍ന്ന ആള് പിടിയില്‍
1537951
Sunday, March 30, 2025 6:24 AM IST
തിരുവല്ലം: തിരുവല്ലം പരശുരാമസ്വാമി ക്ഷേത്ര പരിസരത്തു നിർ ത്തിയിട്ടിരു ന്ന ആക്ടീവ സ്കൂട്ടറില്‍ നിന്നും പണം കവര്‍ന്നയാളെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. വിതുര ചേന്നന്‍പാറ റോഡരികത്തു വീട്ടില്‍ ശങ്കരന്റെ മകന് സുനി (46)യാണ് പിടിയിലായത്.
ദിവസങ്ങള്‍ക്കുമുമ്പ് ക്ഷേത്രത്തിലെത്തിയ അതിയന്നൂര്‍ ആറാലുംമൂട് മണ്ണറ പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന്റെ ആക്ടീവ സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പതിമൂന്നായിരം രൂപയാണ് നഷ്ടമായതെന്നു രാധാകൃഷ്ണന് തിരുവല്ലം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്താണ് സുനി പിടിയിലായത്. തിരുവല്ലം എസ്എച്ച്ഒ പ്രദീപ്, എസ്ഐ തോമസ്, ഗ്രേഡ് എസ്ഐമാരായ ജയശങ്കര്‍, ഷിബുകുമാര്‍, എസ്സിപിഒമാരായ വിനീഷ്, വിനയകുമാര്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.