സന്പൂര്‍ണ ശുചിത്വ നഗരസഭയായി നെയ്യാറ്റിന്‍കര
1537954
Sunday, March 30, 2025 6:24 AM IST
നെയ്യാറ്റിന്‍കര: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായി നെയ്യാറ്റിന്‍കര സന്പൂര്ണ്ണ ശുചിത്വ നഗരസഭയായി ഇന്നലെ പ്രഖ്യാപിച്ചു. സ്വദേശാഭിമാനി ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങ് കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് അധ്യക്ഷനായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഡോ. എം.എ സാദത്ത്, എന്‍.കെ അനിതകുമാരി, കൗണ്‍സിലര്‍മാരായ പ്രസന്നകുമാര്‍, ഐശ്വര്യ എന്നിവര്‍ പങ്കെടുത്തു.