ഡോ. എ.പി. മജീദ് ഖാന്റെ നവതിയാഘോഷം ആരംഭിച്ചു
1538358
Monday, March 31, 2025 7:00 AM IST
പാറശാല: തെക്കന്‍ തിരുവിതാംകൂറിലെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് അമൂല്യമായ സംഭാവനകള്‍ നല്കിയ ഡോ. എ.പി. മജീദ് ഖാന്റെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കെ, ആന്‍സലന്‍ എംഎല്‍എ, നഗരസഭാ ചെയര്മാന് പി.കെ.രാജമോഹന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഫാ. പ്രസ്തുദാസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു.
നിംസ് എംഡി ഫൈസല്‍ ഖാന്, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ നെയ്യാറ്റിന്‍കര സനല്‍, ജി.എന്‍. ശ്രീകുമാരന്‍, ടി. ശ്രീകുമാര്‍, മരിയാപുരം ശ്രീകുമാര്‍, എന്‍.കെ. ശശി, അവനീന്ദ്രകുമാര്‍, വിനോദ് സെന്‍, വി. കേശവന്‍കുട്ടി, രചന വേലപ്പന് നായര്‍, വി.എസ്. സജീവ്കുമാര്‍, ജോസ് ഫ്രാങ്ക്ലിന്, മഞ്ചന്തല സുരേഷ്, ഗ്രാമം പ്രവീണ്‍, ആര്.ടി. സനല്‍രാജ് തുടങ്ങി നിരവധി പേര് സംബന്ധിച്ചു.