മെഡിക്കൽ കോളജ് കാര്‍ഡിയോളജി വകുപ്പില്‍ പുതിയ മെഷീന് സ്ഥാപിച്ചു
1538363
Monday, March 31, 2025 7:04 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി വകുപ്പില്‍ സ്ഥാപിച്ച പുതിയ എത്തിലിന്‍ ഓക്സൈഡ് സ്റ്റെറിലൈസേഷന്‍ മെഷീന് ജില്ലാകളക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിനെറ്റ് ജെ. മോറിസ് അധ്യക്ഷത വഹിച്ചു.
കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. കെ. ശിവപ്രസാദ് സ്വാഗതം പറഞ്ഞു. എച്ച്ഡിഎസ് കൃഷ്ണ ഭദ്രന്, ഡോ. സിബി മാത്യു, ഡോ. പ്രവീണ്‍ വേലപ്പന്, കേരള ഹാര്‍ട്ട് ഫൗണ്ടേഷന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിനോയ് മാത്യു, ഡോ. മാത്യു ഐപ്പ് എന്നിവര്‍ പങ്കെടുത്തു.