പുല്ലമ്പാറ പഞ്ചായത്ത് ബജറ്റ്
1537990
Sunday, March 30, 2025 6:39 AM IST
വെഞ്ഞാറമൂട് : മാലിന്യ സംസ്കരണത്തിനും സമഗ്രാരോഗ്യ ഗ്രാമത്തിനും വൈജ്ഞാനിക മേഖലയ്ക്കും ഊന്നൽ നൽകി പുല്ലമ്പാറ പഞ്ചായത്ത് ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എസ്.ആർ. അശ്വതി അവതരിപ്പിച്ചു.
40,22,59,922 രൂപ വരവും 39,97,56,740 രൂപ ചെലവും 25,03,182 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. കാർഷിക മൃഗസംരക്ഷണ മേഖലയ്ക്ക് 1,30,58,750 രൂപയും പശ്ചാത്തല മേഖലയ്ക്ക് 2,21,15,000 രൂപയും, ലൈഫ് ഭവന പദ്ധതിക്കായി 1,52,77,517 രൂപയും സമഗ്രാരോഗ്യ പദ്ധതിക്കായി 6,57,224 രൂപയും,
മാലിന്യ സംസ്കരണ പദ്ധതിക്കായി 36, 62,400 രൂപയും, വയോജന ക്ഷേമത്തിനായി 13,00,000 രൂപയും, വനിതാക്ഷേമ പദ്ധതിക്കായി 26, 00,000 രൂപയും വിജ്ഞാന പദ്ധതികൾക്കായി 14, 50,000 രൂപയും നീക്കി വെച്ചിട്ടുണ്ട്.