പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ മതസൗഹാര്‍ദ ഇഫ്താര്‍ സംഗമം
1537985
Sunday, March 30, 2025 6:35 AM IST
തിരുവന്തപുരം : ദേശീയ മലയാള വേദിയും ഗ്ലോബല്‍ ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി പൂജപ്പുര ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ ഇഫ്താര്‍ സംഗമം മുന്‍ എം പി കെ. മുരളീധരന് ഉദ്ഘാടനം ചെയ്തു. ഡോ. ഗീതാ ഷാനവാസ് അധ്യക്ഷയായി. ലഹരി വിരുദ്ധ കാമ്പയിന്റെ ഉദ്ഘാ ടനം മുന്‍ എംപി പന്ന്യന്‍ രവീന്ദ്രനും നിർവഹിച്ചു.
ലൂഥറൻ സഭ ബിഷപ് ഡോ. റോബിന്‍സണ്‍ ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി. ചെയര്മാന് പനച്ചമൂട് ഷാജഹാന്, സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ അഡ്വ: ഷാനിബാ ബീഗം, ദേശീയ മലയാള വേദി പ്രസിഡന്റ് ചാല മുജീബ് റഹ്മാന്, അഡ്വ. എ.എം.കെ. നൗഫല്‍, നേമം ഷാഹുല്‍ഹമീദ്, ഡോ. ഷാനവാസ്,ജോളി മാസ്, നടി ദീപാ സുരേന്ദ്രന്,
എം.എച്ച്. സുലൈമാന്‍,ഡോ. നിസാമുദീന്‍, എം.കെ. സൈനുല്‍ ആബ്ദീന്‍, ഷംസ് ആബ്ദീന്‍, ഷീലാ വിശ്വനാഥ്, വിനയചന്ദ്രന്, ആയില്യം വിജയകുമാര്‍, ആറ്റിങ്ങല്‍ സുരേഷ്, അബൂബക്കര്‍, സജിത സഞ്ജയന്, സൂപ്രണ്ട് ബിനു റോയ് എന്നിവര്‍ സംസാരിച്ചു.
ഗായകരായ സമീര്‍ ത ങ്ങളും റെജീന പെരിന്തല്‍മണ്ണയും ചേര്‍ന്ന് ആലപിച്ച പെരുന്നാളിന് ചേലില് എന്ന സംഗീത ആല്‍ബത്തിന്റെ പ്രകാശനവും ഷാജിത ബിജുരാജ്, ഫ്രാന്‍സിസ് കുരീപ്പുഴ എന്നിവരുടെ പുസ്തകങ്ങളുടെ പ്രകാശനവും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്കാര വിതരണവും മുരളീധരന് നിര്‍വഹിച്ചു.
ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പം സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു.