ഇന്ത്യൻ കൗണ്‍സിൽ ഫോർ സോഷ്യൽ സയൻസ് റിസേർച്ച് ഗ്രാന്റ് എസ്.എ. ആദ്യയ്ക്ക്
1538348
Monday, March 31, 2025 6:48 AM IST
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്ത്യൻ കൗണ്‍സിൽ ഫോർ സോഷ്യൽ സയൻസ് റിസേർച്ച് (ഐസിഎസ്എസ്ആർ) ഗ്രാന്റ് കേരള സർവകലാശാല ഗവേഷകയായ എസ്.എ.ആദ്യയ്ക്ക് ലഭിച്ചു. ഈ തുക ഉപയോഗിച്ച് ഗവേഷണ പ്രവർത്തനങ്ങൾക്കായി ജപ്പാൻ സന്ദർശിച്ച് വിവരശേഖരണം നടത്താം.
ജാപ്പനീസ് ഭാഷയിലുള്ള പരിജ്ഞാനവും വിഷയത്തിന്റെ അപൂർവതയും പരിഗണിച്ചാണ് ആദ്യയ്ക്ക് ഗ്രാൻഡ് നല്‍കിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് കേന്ദ്രമാക്കി ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ. ജി. സരിതയുടെ മേൽനോട്ടത്തിൽ ആദ്യ ഗവേഷണം നടത്തിവരികയാണ്.
മുൻ കോളജ് പ്രഫസറും സീ- മാറ്റ് കേരളയുടെ ഡയറക്ടറുമായിരുന്ന ഡോ. സാബു കോട്ടുക്കലിന്റെയും എം. അംബികയുടെയും മകളാണ് ആദ്യ. സഹോദരൻ ശ്രീപതി പ്ലസ് ടു വിദ്യാർഥിയാണ്.