മലങ്കര കാത്തലിക് അസോസിയേഷൻ പാറശാല വൈദികജില്ലാ വാർഷിക കർമപദ്ധതി ഉദ്ഘാടനം
1537947
Sunday, March 30, 2025 6:24 AM IST
പാറശാല: മലങ്കര കാത്തലിക് അസോസിയേഷൻ പാറശാല വൈദിക ജില്ലയുടെ 2025 വർഷത്തെ കർമപദ്ധതിയുടെ ഉദ്ഘാടനം കുടയാൽ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പാറശാല രൂപത അധ്യക്ഷൻ റവ. ഡോ. തോമസ് മാർ യൗസേബിയൂസ് നിർവഹിച്ചു. എംസിഎ അംഗങ്ങൾ ഇടവക തലത്തിൽ വിശ്വാസ ജീവിതം നയിച്ച് മറ്റുള്ളവർക്ക് മാതൃകയാകണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
കുടയാൽ യൂണിറ്റ് പ്രസിഡന്റ് കർമപദ്ധതിയുടെ പകർപ്പ് സ്വീകരിച്ചു. പാറശാല വൈദിക ജില്ലാ പ്രസിഡന്റ്് ഷൈൻ കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. ജോൺ സ്വാഗതമാശംസിച്ചു. സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. വർഗീസ് നടുതല ആമുഖ പ്രഭാഷണം നടത്തി. പാറശാല വൈദിക ജില്ലാ വികാരി റവ. ഫാ. തോമസ് ഈട്ടിക്കാല മുഖ്യപ്രഭാഷണം നടത്തി.
എംസിയുടെ രൂപത പ്രസിഡന്റ് സബീഷ് പീറ്റർ തിരുവല്ലം, കെസിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ധർമരാജ് എംസിഎ, സഭാതല വൈസ് പ്രസിഡന്റ് ഷേർളി, രൂപത വൈസ് പ്രസിഡന്റ് ജോൺ ഷൈജു എന്നിവർ പ്രസംഗിച്ചു.