എഐവൈഎഫ് ലഹരി വിരുദ്ധ സദസ് നടത്തി
1537979
Sunday, March 30, 2025 6:35 AM IST
നെയ്യാറ്റിൻകര: എഐവൈഎഫ് നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി ഒരുക്കിയ സദസ് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കണ്ണൻ എസ്. ലാൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പാഠ്യപദ്ധതിയിൽ ലഹരി വിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്തണമെന്നും പൊതുസമൂഹവും അധ്യാപകരും രക്ഷകർത്താക്കളും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നെയ്യാറ്റിൻകര ഡിവൈഎസ്പി ഷാജി മുഖ്യപ്രഭാഷണം നടത്തി. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. വി.വി. വിശാഖ് അധ്യക്ഷനായി.