സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ 40 മണിക്കൂർ ആരാധന
1537953
Sunday, March 30, 2025 6:24 AM IST
വലിയതുറ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ 69-ാമത് 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് ഇന്നു വൈകുന്നേരം 5.30ന് ഇടവക വികാരി ഫാ. സാബാസ് ഇഗ്നേഷ്യസ് കൊടിയേറ്റം നിർവഹിക്കും.
സമാപന ദിവസമായ ഏപ്രിൽ ആറിന് വൈകുന്നേരം ആറിന് പുനലൂർ രൂപത മെത്രാൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ദിവ്യകാരുണ്യ ആശീർവാദം, വചനസന്ദേശം, പ്രദക്ഷിണം എന്നിവയ്ക്കു നേതൃത്വം നൽകും.