എംഡിഎംഎ പിടികൂടി; ഒരാള്‍ അറസ്റ്റില്‍
1538354
Monday, March 31, 2025 7:00 AM IST
പേരൂര്‍ക്കട: എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. വിഴിഞ്ഞം പുള്ളൂര്ക്കോണം ടൗണ്‍ഷിപ്പ് കോളനി ഹൗസ് നമ്പര്‍ 159-ല്‍ ജസീം (35) ആണ് പിടിയിലായത്. ഞായറാഴ്ച രാവിലെ 11 നു പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൈമനം സിഗ്നല്‍ പോയിന്റിനു സമീപത്തു നടത്തിയ പരിശോധനയിലാണ് ജസീമിനെ 2.08 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
കാസര്‍ഗോഡുനിന്നാണ് ലഹരിമരുന്നു കൊണ്ടുവന്നതെന്നു ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. കരമന സിഐ അനൂപ്, എസ്ഐ സന്ദീപ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.