സഹ. സംഘം ജീവനക്കാരനു സൂര്യാഘാതമേറ്റു പൊള്ളലേറ്റു
1537950
Sunday, March 30, 2025 6:24 AM IST
വിഴിഞ്ഞം: വേനൽ ചൂട് ശക്തമാകുന്നതിനിടയിൽ സഹകരണ സംഘം ജീവനക്കാരനായ ഒരാൾക്ക് സൂര്യാഘാതമേറ്റു. വെങ്ങാനൂർ പുല്ലാന്നിമുക്കിലെ പട്ടികജാതി സഹകരണ സംഘത്തിലെ ജീവനക്കാരനായ കല്ലുവെട്ടാൻകുഴി വീണാഭവനിൽ വിജിലാലി(37)നാണ് മുതുകിന്റെ ഇടതുഭാഗത്ത് സൂര്യഘാതമേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം. സംഘത്തിലെ മെറ്റീരിയിൽ വിഭാഗത്തിലെ ജോലിക്കാരനായ വിജിലാൽ സാധനങ്ങൾ പുറത്തെടുക്കുന്നതിനിടയിൽ പെട്ടെന്നു ശരീരത്തിൽ നീറ്റലും ക്ഷീണവും കണ്ണിൽ മങ്ങലും അനുഭവപ്പെടുകയായി രുന്നു. അസ്വസ്തത കൊണ്ട്,തലചുറ്റി തറയിൽ ഇരുന്ന ഇയാളെ മറ്റു ജീവനക്കാർ ചേർന്നു ശാന്തിവിളസർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്നു ഡോക്ടർ നടത്തിയ പരിശോധനയിലാണു പൊള്ളൽ സൂര്യാഘാതമേറ്റതുമൂലമാണെന്നു സ്ഥിരികരിച്ചത്. ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾക്കുശേഷം മരുന്നും നൽകി രണ്ട് ദിവസത്തെ വിശ്രമവും ഡോക്ടർ നിർദേശിച്ചതായും വിജിലാൽ പറഞ്ഞു.