അമ്പലമുക്കിൽ നവീകരിച്ച കുളം ഉദ്ഘാടനം ചെയ്തു
1537987
Sunday, March 30, 2025 6:35 AM IST
പേരൂര്‍ക്കട: അമ്പലമുക്ക് പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവീകരിച്ച കുളത്തിന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. കുടിവെള്ളത്തിന്റെ ബാങ്കാണ് കുളങ്ങളെന്നും ഇവ സംരക്ഷിക്കുക അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ലാന്‍ഡ് ഡവലപ്മെന്റ് കോര്‍പറേഷന്റെ സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളത്തിന്റെ നവീകരണ പ്രവൃത്തിക്കായി 75 ലക്ഷം രൂപയാണ് അനുവദിച്ചത്.
വി.കെ. പ്രശാന്ത് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, എഡിജിപി വിജയന്, വാര്‍ഡ് കൗണ്‍സിലര്‍മാരായ സുരകുമാരി, ജമീല ശ്രീധരന്, സതികുമാരി എന്നിവര്‍ പങ്കെടുത്തു.