ഡോക്ടറേറ്റു നേടി
1537983
Sunday, March 30, 2025 6:35 AM IST
തിരുവനന്തപുരം: കേരള ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് ആയുര്‍വേദ വിഭാഗത്തില്‍ കോട്ടക്കല്‍ വിപിഎസ്വി ആയുര്‍വേദ കോളജിലെ സ്വസ്തവൃത്ത വിഭാഗം പ്രഫസര്‍ ഡോ. അനുപമ കൃഷ്ണന് ഡോക്ടറേറ്റ് നേടി.
അസോസിയേഷന് ഓഫ് സെലക്ടഡ് ആഹാര ആന്‍ഡ് വിഹാര ഫാക്ടേഴ്സ് വിത്ത് അധിസ്തൗല്യ - എ കേസ് കണ്ട്രോള് സ്റ്റഡി എന്ന വിഷയത്തില്‍ കോട്ടക്കല്‍ വിപിഎസ്വി ആയൂർവേദ കോളജ് മുന്‍പ്രിന്‍സിപ്പല്‍ പരേതനായ ഡോ. സി.വി. ജയദേവന്റെ കീഴിലായിരുന്നു ഗവേഷണം. കേരള ആരോഗ്യ സര്‍വകലാശാലയില്‍ നിന്നുള്ള ആയുര്‍വേദ വിഭാഗത്തിലെ ആദ്യ ഡോക്ടറേറ്റാണ്.
ട്രഡിഷണല്‍ മെഡിസിന് ആന്‍ഡ് ഇന്റഗ്രേറ്റീവ് ഹെല്‍ത്തില്‍ ഡിഎച്ച്ആര്‍, സിസിഐഎച്ചില് നിന്നും ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. സന്തോഷ് കുമാറാണ് ഭര്‍ത്താവ്. അഭിജിത് ഗംഗാധര്‍ (നിംസ് ദന്തല്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥി), അഭിനവ് ഗംഗാധര്‍ (നവജീവന്‍ ബഥനി സ്കൂള്‍, നാലാഞ്ചിറ) എന്നിവർ മക്കളാണ്.