1200 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ സഹിതം യുവാവ് പിടിയിൽ
1538347
Monday, March 31, 2025 6:48 AM IST
പോത്തൻകോ ട്: ചെമ്പഴന്തി ആനന്ദേശ്വരത്തുനിന്നും 1200 ൽ അധികം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ പിടികൂടി. ആനന്ദേശ്വരം തൻസീർ മൻസിലിൽ തൻസീറിനെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്.
കഴക്കൂട്ടം എസ്എച്ച്ഐക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാവിലെ ആറുമണിക്ക് റിയൽ എസ്റ്റേറ്റ്- ബിൽഡിംഗ് കോൺട്രാക്ടറായ തൻസീറിന്റെ ആനന്ദേശ്വരത്തെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.
ഇരുനില വീട്ടിലും ഗോഡൗണിലും ഓഫീസിലും ഉള്ളിച്ചാ ക്കുകളിൽ സൂക്ഷിച്ചിരുന്ന 1200ൽ അധികം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഗണേഷ്, ശംഭു, കൂൾലിപ്പ്, സ്കൂൾ കുട്ടികൾക്ക് കൊടുക്കുവാനുള്ള ലഹരി മിഠായികൾ എന്നിവയാണ് പിടിച്ചെടുത്ത്.
തൻസീർ നിർമിച്ചു നൽകുന്ന വീടുകളിൽ പല തും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഗോഡൗൺ ആയി ഉപയോഗിക്കുന്നുണ്ടാ യിരുന്നുവെന്നും മുൻപും നിരവധി തവണ ലഹരി ഉൽപ്പന്നങ്ങളുമായി പിടികൂടിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. കഴക്കൂട്ടം എസ്എച്ച്ഐ പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.