പൊതുവിദ്യാഭ്യാസ മേഖലയിൽ 6000 കോടിയുടെ അടിസ്ഥാന സൗകര്യവികസനം: ജി.ആർ. അനിൽ
1537986
Sunday, March 30, 2025 6:35 AM IST
നെടുമങ്ങാട്: കഴിഞ്ഞ ഒന്പതു വർഷത്തിനുള്ളിൽ 6000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പിലാക്കിയതെന്നു മന്ത്രി ജി.ആർ. അനിൽ.
നെടുമങ്ങാട് സർക്കാർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ബഹുനില മന്ദിരത്തിന്റെയും സ് കൂളിന്റെ 80 ആം വാർഷിക ആഘോഷങ്ങളുടെയും ഉദ് ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി. എസ് ശ്രീജ അധ്യക്ഷത വഹിച്ചു.
സ്കൂളിന്റെ 80-ാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന 80 പരിപാടികളാണ് സ്കൂളിൽ നടത്തുന്നത്. വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, നഗരസഭാ കൗൺസിലർമാർ, സ്കൂൾ പ്രിൻസിപ്പാൾ നിതാനായർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2022- 23 പ്ലാൻ ഫണ്ടിൽനിന്നും രണ്ട് കോടി രൂപ ചെലവഴിച്ചാണ് ബഹുനില മന്ദിരം നിർമിച്ചത്.
നിലവിൽ ഒറ്റനിലയുള്ള കെട്ടിടത്തിന്റെഒന്നാം നിലയും രണ്ടാം നിലയുമാണു പ്രവർത്തിയിൽ ഉൾപ്പെടുത്തി നിർമിച്ചത്.
ഒന്നാം നില എട്ടു ക്ലാസ് മുറികളും ഒരു ശുചിമുറി ബ്ലോ ക്കും സ്റ്റെയർ കേസ് ഉൾപ്പെടെ 623.77 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് നിർമിച്ചിട്ടുള്ളത്. രണ്ടാം നില അഞ്ചു ക്ലാസ് മുറികൾ ഉൾപ്പെടുത്തി 409.802 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് നിർമിച്ചിരിക്കുന്നത്.