പാറശാല പഞ്ചായത്ത് മാലിന്യമുക്ത പ്രഖ്യാപനം
1538362
Monday, March 31, 2025 7:04 AM IST
പാറശാല: പാറശാല പഞ്ചായത്തുതല മാലിന്യമുക്ത പ്രഖ്യാപനവും ഹരിത സ്ഥാപന സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. കവി എന്‍.എസ്. സുമേഷ് കൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ജുസ്മിത അധ്യക്ഷത വഹിച്ചു.
സിനിമാ-സീരിയല്‍ നടന് പാറശാല വിജയന് മുഖ്യാഥിതിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ബിജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വിനിതകുമാരി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ.ടി. അനിതാറാണി, വീണ, പഞ്ചായത്ത് അംഗങ്ങളായ ഓമന, അനിത,
മായ, എം. സുനില്‍, ക്രിസ്തുരാജ് കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സബൂറ ബീവി, പഞ്ചായത്ത് സെക്രട്ടറി പി.എസ്. സിജു, അസിസ്റ്റന്റ് സെക്രട്ടറി സാംജി എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഹരിതകര്‍മസേനാ അംഗങ്ങളെ ആദരിക്കുകയും മികച്ച ഹരിത സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.