കാട്ടാൽ മുടിപ്പുര തൂക്ക-പറണേറ്റ് ഉത്സവം നാളെ മുതൽ
1537982
Sunday, March 30, 2025 6:35 AM IST
കാട്ടാക്കട: കാട്ടാക്കട കാട്ടാൽ മുടിപ്പുര തൂക്ക-പറണേറ്റ് ഉത്സവം 31-നു തുടങ്ങി 18-നു സമാപിക്കും. 31-ന് രാത്രി 7.35-നാണ് കൊടിയേറ്റ്. ഒന്നിനു വൈകുന്നേരം അഞ്ചിന് കലാസന്ധ്യ, രാത്രി ഏഴിന് സംഗീതാർച്ചന, എട്ടിന് ഭജന, 8.30ന് ഫ്യൂഷൻ തിരുവാതിര, ഒൻപതിന് കൈകൊട്ടിക്കളി, 10-ന് വിൽകലാമേള. നാലിനു വൈകുന്നേരം ആറിനു മെഗാ തിരുവാതിരയും കൈകൊട്ടിക്കളിയും, രാത്രി ഏഴിന് കളംകാവൽ, 12-ന് വിളക്കെഴുന്നള്ളിപ്പ്.
അഞ്ചിനു വൈകുന്നേരം ഏഴിന് കുങ്ഫു മെഗാഷോ, എട്ടിന് മുടിയേറ്റ്. ആറിന് വൈകീട്ട് അഞ്ചിന് സംഗീതസുധ, 6.30-ന് പീഠപൂജ, അഞ്ചിന് ഭജന, രാത്രി 8.30-ന് ക്ലാസിക്കൽ ഡാൻസ്, 10.30-ന് ഭക്തിഗാനാഞ്ജലി. ഒന്പതിന് രാവിലെ ഒൻപതിന് സൗജന്യ നേത്രചികിത്സാ ക്യാമ്പ്, വൈകുന്നേരം 6.30-ന് സഹസ്ര ദീപക്കാഴ്ച, രാത്രി 7.15-ന് ഗാനമേള, 9.30-ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും. 10-ന് രാവിലെ 8.30-ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്,
വൈകുന്നേരം 4.30-ന് കവിയരങ്ങ്, 6.45-ന് മഞ്ജീരനിസ്വനം, രാത്രി 8.30-ന് നൃത്തലാസ്യം, 10.30-ന് കരോക്കെ ഗാനമേള. 11-ന് രാവിലെ 8.30-ന് സൗജന്യ മെഡിക്കൽ ക്യാമ്പ്. 13-ന് വൈകീട്ട് അഞ്ചിന് ഐശ്വര്യപൂജ, രാത്രി ഏഴിന് കാട്ടാലമ്മ പുരസ്കാരസദസ്- മുഖ്യാതിഥി തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, ഒൻപതിന് ഹൊറർ നൃത്തനാടകം.
14-ന് വൈകുന്നേരം 6.45-ന് കൈകൊട്ടിക്കളി, കഥാപ്രസംഗം, 8.15-ന് നൃത്തോത്സവം, 10.30-ന് നൃത്തസംഗീത നാടകം. 17-ന് വൈകുന്നേരം നാലിന് താലപ്പൊലിക്കളമായ അഞ്ചുതെങ്ങിൻമൂട്ടിലേക്ക് എഴുന്നള്ളത്ത്, കുത്തിയോട്ടം, തട്ടിയോട്ടം, ഉരുൾ, താലപ്പൊലിനേർച്ച, തിരിച്ചെഴുന്നള്ളത്ത്, രാത്രി ഏഴിന് തൂക്കം, 9.30ന് ഗാനമേള, 12.30ന് പറണേറ്റ്. 18ന് രാവിലെ അഞ്ചിന് നിലത്തിൽപ്പോര്, ആറാട്ട് ഘോഷയാത്ര. മറുനട തുറക്കുന്ന 25ന് രാവിലെ 10ന് പൊങ്കാല.