നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ ആരംഭിച്ചു
1538359
Monday, March 31, 2025 7:00 AM IST
നെടുമങ്ങാട്: അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക, അവരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് തൊഴിലുകൾ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടി നോളജ് എക്കണോമി മിഷന്റെ ജോബ്സ്റ്റേഷൻ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു.
കേരള സർക്കാർ നടപ്പിലാക്കുന്ന വിജ്ഞാനകേരളം പദ്ധതിയോട് അനുബന്ധിച്ചുള്ള ജോബ് സ്റ്റേഷൻ രജിസ്ട്രേഷൻ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി നിർവഹിച്ചു.
വി. വിജയൻ നായർ, അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ജനപ്രതിനിധികളായ ടി. ശ്രീകുമാർ, ടി. ഗീത, കണ്ണൻ വേങ്കവിള, കെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ വിജയൻ നായർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ എസ്. വിനോദ് കുമാർ നന്ദി പറഞ്ഞു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഭ്യസ്തവിദ്യരായിട്ടുള്ള 18നും 59 വയസിനും ഇടയിലുള്ള തൊഴിൽ അന്വേഷകർക്ക് യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴിൽ ലഭ്യമാക്കുക എന്നതാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചിട്ടുള്ള ജോബ്സ്റ്റേഷന്റെ ലക്ഷ്യം.