മരിയൻ കോളജിൽ കൾച്ചറൽ ഫെസ്റ്റ് നടത്തി
1538349
Monday, March 31, 2025 6:48 AM IST
തിരുവനന്തപുരം: കഴക്കൂട്ടം മരിയൻ എൻജിനീയറിംഗ് കോളജിലെ കൾച്ചറൽ ഫെസ്റ്റ് "ഐക്യ 2025'ന്റെ ഉദ്ഘാടനം എഡിജിപി പി. വിജയൻ നിർവഹിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് അധ്യക്ഷനായിരുന്നു.
മാനേജർ റവ. ഡോ. എ.ആർ. ജോൺ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഡോ. എം. അബ്ദുൽ നിസാർ, ഡീൻ ഡോ. എ. സാംസൺ, ബർസർ ഫാ. ജിം കാർവിൻ റൊച്ച്, വിദ്യാർഥി പ്രതിനിധികളായ നന്ദന, സഹമി ഷാ എന്നിവരും സന്നിഹിതരായിരുന്നു.