ലഹരി വിരുദ്ധ ബോധവത്കരണ വാക്കത്തൺ സംഘടിപ്പിച്ചു
1538355
Monday, March 31, 2025 7:00 AM IST
നെടുമങ്ങാട്: നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസും നെടുമങ്ങാട് കെവിഎസ്എം ഗവൺമെന്റ് കോളജിലെ എൻഎസ്എസ് യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണ വാക്കത്തൺ സംഘടിപ്പിച്ചു.
നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി.ആർ. അക്ഷയ ഫ്ലാഗ് ഓഫ് ചെയ്ത വാക്കത്തൺ നെടുമങ്ങാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽനിന്ന് ആരംഭിച്ച് നഗരംചുറ്റി വാളിക്കോട് വഴിയോര വിശ്രമകേന്ദ്രത്തിൽ സമാപിച്ചു. സമാപന സമ്മേളനം നെടുമങ്ങാട് ആർഡിഒ കെ.പി. ജയകുമാർ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജ, ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി യു. വൈശാന്ത്, നെടുമങ്ങാട് കെവിഎസ്എം ഗവ.കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലക്ഷ്മി, സർക്കിൾ ഇൻസ്പെക്ടർ അരവിന്ദ്. എസ്.ജി. എക്സൈസ് ഇൻസ്പെക്ടർ ടി. രാജു, അസിസ്റ്റന്റ് എക്സൈസ് എക്സൈസ് ഇൻസ്പെക്ടർ വി. അനിൽകുമാർ തുടങ്ങി 150 ഓളം പേർ വാക്കത്തണിൽ പങ്കെടുത്തു.