യുവാവിനെ മര്‍ദിച്ച കേസിലെ പ്രതി അറസ്റ്റില്‍
1537952
Sunday, March 30, 2025 6:24 AM IST
പൂന്തുറ: മദ്യപിച്ചശേഷം അസഭ്യം വിളിച്ചെന്ന കാരണത്താല്‍ വഴിയാത്രക്കാരനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പുതുവല്‍ പുത്തന്‍വീട്ടില്‍ ജെറി എന്നു വിളിക്കുന്ന രാജീവിനെ (39)യാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 10.30 ഓടെ പരുത്തിക്കുഴി സിഎസ് ഐ ചര്‍ച്ചിനു സമീപത്തുവച്ച് കമലേശ്വരം പരുത്തിക്കുഴി സ്വദേശി ശിവന്‍കുട്ടിയെ രാജീവ് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ ശിവന്‍കുട്ടിയുടെ തലയിലും ശരീരത്തിലും ഗുരുതര പരിക്കേറ്റു. ശിവന്‍കുട്ടി മദ്യപിച്ചിരുന്നതായും തുടര്‍ന്നു രാജീവിനെ അസഭ്യം വിളിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.