സംയുക്ത ആഘോഷം ഇന്ന് നടത്തും
1538346
Monday, March 31, 2025 6:48 AM IST
തിരുവനന്തപുരം: പേയാടിനടുത്തു കുണ്ടമണ്‍ കടവ് മൂലത്തോപ്പ് മങ്ങാട്ടുകടവ് റോഡിലുള്ള നൈര്‍മല്യ ഡീ അഡിക്ഷന് കൗണ്‍സിലിംഗ് ആന്‍ഡ് നാഷണല്‍ റിസോഴ്സസ് സെന്ററിന്റെ പത്താം വാര്‍ഷികാഘോഷം ഇന്നു നടക്കും.
ഇതോടനുബന്ധിച്ചു നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും സ്ഥാപനത്തിന്റെ ദശവത്സരാഘോഷവും മിഷന് പ്രോജക്ടിന്റെ രജത ജൂബിലി ആഘോഷവും മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 9.30ന് ഡോ. ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്കോപ്പ പുതിയ ചാപ്പലിന്റെ കൂദാശ നിര്‍വഹിക്കും. 10.30ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ ഐ.ബി. സതീഷ് എംഎല്‍എ, വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ലാലി മുരളി, റവ. വര്‍ഗീസ് ഫിലിപ്പ്, റവ. രെജീഷ് മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും.
ലഹരിയില്‍നിന്ന് മുക്തി നേടിയ ചില വ്യക്തികളുടെ അനുഭവ കഥകള്‍ പങ്കുവയ്ക്കുന്ന സാക്ഷ്യ സമ്മേളനവും ഇതോടൊപ്പം നടക്കും. കഴിഞ്ഞ 10 വര്‍ഷങ്ങളിലായി 3000ല്‍ പരം വ്യക്തികള്‍ ഈ സെന്ററിന്റെ സഹായത്തോടെ ലഹരി ആസക്തിയില്‍ നിന്നു മുക്തി നേടിയതായി നൈര്‍മല്ല്യ ഡയറക്ടര്‍ റവ. റ്റിറ്റു തോമസ്, സെക്രട്ടറി ടി.ജെ. മാത്യു എന്നിവര്‍ അറിയിച്ചു.