കൂതാളി ഈശ്വരവിലാസം യുപി സ്കൂൾ വാർഷികാഘോഷം
1537991
Sunday, March 30, 2025 6:39 AM IST
വെള്ളറട: കൂതാളി ഈശ്വരവിലാസം യുപി സ്കൂളിന്റെ 63-ാം വാര്‍ഷിക പൊതുസമ്മേളനം സി.കെ. ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ നര്‍ക്കോട്ടിക് വിഭാഗം സബ് ഇന്‍സ്പെക്ടറും, പ്രശസ്ത സീരിയല്‍ നടനുമായ ആര് രാഹുല്‍ മുഖ്യസന്ദേശം നല്കി. പാറശാല വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ സുന്ദര്‍ദാസ് മാഗസിന് പ്രകാശനം ചെയ്തു.
2024 - 25 വര്‍ഷത്തെ കുട്ടിക്കര്‍ഷക അവാര്‍ഡ് ആറാം ക്ലാസ് വിദ്യാർഥി കാവ്യ സേതുവിനു സമ്മാനിച്ചു. എസ്എംസി ചെയര്മാന് വിനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഇ. ബാലചന്ദ്രന് നായര്‍, പ്രധാനാധ്യാപിക ഷീന ക്രിസ്റ്റബെല്‍,
കാക്കതൂക്കി വാര്‍ഡ് മെമ്പര്‍ ലീല, ആറാട്ടുകുഴി വാര്‍ഡ് മെമ്പര്‍ മേരിക്കുട്ടി, രാജേന്ദ്രപ്രസാദ്, ഷൈന്‍ കുമാര്‍, എസ്. എല്‍. പ്രശാന്ത്, ജെ. റൂഫസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ "ലയം-2025' വിവിധ കലാപരിപാടികള്‍ അരങ്ങേറി.