എഐവൈഎഫ് ലഹരിവിരുദ്ധ സദസ് സംഘടിപ്പിച്ചു
1538365
Monday, March 31, 2025 7:04 AM IST
പാറശാല: എഐവൈഎഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജീവിതമാണ് ലഹരി' ലഹരി വിരുദ്ധ സദസ് ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ ജില്ലാ പ്രസിഡന്റ് കണ്ണന് എസ്. ലാല്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പാഠ്യപദ്ധതിയില്‍ ലഹരി വിരുദ്ധപാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും പൊതുസമൂഹവും അധ്യാപകരും രക്ഷകര്‍ത്താക്കളും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഉദ്ഘാടകന്‍ സൂചിപ്പിച്ചു.
നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഷാജി മുഖ്യപ്രഭാഷണം നടത്തി. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. വി.വി. വിശാഖ് അധ്യക്ഷനായി.എഐവൈഎഫ് മണ്ഡലം സെക്രട്ടറി എല്‍.ടി. പ്രശാന്ത്,
പാര്‍ട്ടി മണ്ഡലം സെക്രട്ടറി ജി.എന്‍. ശ്രീകുമാരന്‍, അസിസ്റ്റന്റ് സെക്രട്ടറി എസ്. രാഘവന് നായര്‍, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി.എസ്. സജീവ്കുമാര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ ആര്.ടി. സനല്‍രാജ്, വട്ടവിള ഷാജി, എം. ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.