വരൂ... അവധിക്കാലം കളറാക്കാം... കൂളാകാം...
1537946
Sunday, March 30, 2025 6:24 AM IST
കുട്ടികൾക്ക് അവധിക്കാല പരിശീലനം
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റ് അഞ്ചു മുതൽ പ്ലസ്ടു വരെയുള്ള സ്കൂൾ വിദ്യാർഥികൾക്കായി അവരുടെ അഭിരുചിക്കനുസരിച്ച് സ്കൂൾ പാഠ്യപദ്ധതിക്ക് അനുയോജ്യമായ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജിയിലെ വിവിധ സാങ്കേതികത കോർത്തിണക്കി "വെക്കേഷൻ ഉത്സവ്' എന്ന പേരിൽ വർഷങ്ങളായി അവധിക്കാല പരിശീലനം നടത്തുന്നു.
കുട്ടികൾക്ക് ഉപകാരപ്പെടുന്നതരത്തിൽ നിലവിലുള്ള കോഴ്സ് നവീകരിച്ച് ജൂണിയർ-3 കോഴ്സുകൾ, സീനിയർ-11 കോഴ്സുകൾ എന്നിങ്ങനെ രണ്ടു തരത്തിലാണ് പരിശീല നം നടത്തുക. ബേസിക്സ് ഓഫ് ആനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, ബേസിക്സ് ഓഫ് ഓഫീസ് പാക്കേജ്സ്, ആനിമേഷൻ, ഗ്രാഫിക് ഡിസൈനിംഗ്,
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ചാറ്റ് ജിപിടി, സ്പ്രെഡ്ഷീറ്റ് വിത്ത് എഐ, ഓഫീസ് പാക്കേജസ് വിത്ത് എഐ, ഇൻട്രോഡക്ഷൻ ടു അക്കൗണ്ടിംഗ് പാക്കേജസ്, പ്രോഗ്രാമിംഗ് ഇൻ സി, പ്രോഗ്രാമിംഗ് ഇൻ സി പ്ലസ് പ്ലസ്, പ്രോഗ്രാമിംഗ് ഇൻ പൈത്തൺ, പ്രോഗ്രാമിംഗ് ഇൻ ജാവ, വെബ് ഡിസൈനിംഗ് എന്നിവയിലാണ് പരിശീലനം.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന സി-ഡിറ്റിന്റെ അംഗീകൃത പരിശീലനകേന്ദ്രങ്ങൾ വഴിയാണു കുട്ടികൾക്ക് രണ്ടു മാസത്തെ പരിശീലനം നൽകുന്നത്. ക്ലാസുകൾ ഏപ്രിൽ ഒന്നിന് ആരംഭിച്ചു മേയ് 31ന് അവസാനിക്കും.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ടെക്സ്റ്റ് ബുക്കും സ്കൂൾബാഗും സൗജന്യമായി നൽകും. പരിശീലനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് പ്രത്യേക അവാർഡും നൽകും. കൂടുതൽ വിവരങ്ങൾക്ക്: www.tet.cdit.org , ഫോൺ: 9895889892.
അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ
തിരുവനന്തപുരം: കെൽട്രോൺ കരകുളം കമ്പ്യൂട്ടർ ട്രെയ്നിംഗ് സെന്ററിൽ, മൂന്നാം ക്ലാസ് മുതലുള്ള കുട്ടികൾക്കായി വിവിധ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ ഏപ്രിൽ 2 മുതൽ ആരംഭിക്കും. കൂടാതെ ആറു മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (യോഗ്യത: പ്ലസ്ടു), മൂന്നു മാസം ദൈർഘ്യമുള്ള ഓഫീസ് ഓട്ടോമേഷൻ, വേഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രി, ടാലി ആൻഡ് എംഎസ് ഓഫീസ്,
ഹ്രസ്വകാല കോഴ്സുകളായ ഡസ്ക്ടോപ്പ് പബ്ലിക്കേഷൻ, മലയാളം വേഡ് പ്രോസസിംഗ്, പ്രോഗ്രാമിംഗ് ഇൻ സി ആൻഡ് സി +4, പിഎച്ച്പി, ജാവ, പൈത്തൺ (യോഗ്യത : എസ്എസ്എൽസി) തുടങ്ങിയവയും ആരംഭിക്കും. കരകുളം കെൽട്രോൺ എക്യുപ്പ്മെന്റ് കോംപ്ലെക്സിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ട്രെയ്നിംഗ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ- 0472-2815900, 2815999, 622, 625, 9947273599, 9496748127.
വേനലവധിക്കാലം "കലപില'യിൽ കൂടാം...
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കോവളം വെള്ളാര്‍ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ സംഘടിപ്പിക്കുന്ന "കലപില സമ്മര്‍ ക്യാമ്പ് 2025' ന്റെ രണ്ടാം പതിപ്പിന് ഏപ്രില്‍ ഏഴിന് തുടക്കമാകും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്യുഎം), കേരള അക്കാദമി ഓഫ് സ് കില്‍സ് എക്സലന്‍സ് (കെഎഎസ്ഇ), കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് എന്നിവ സംയുക്തമായാണ് ആറ് ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കുട്ടികളില്‍ സര്‍ഗാത്മകത, നവീകരണം, സംരംഭക മനോഭാവം എന്നിവ വളര്‍ത്തുന്ന വിധത്തിലാണ് ഏപ്രില്‍ 12 വരെ നടക്കുന്ന ക്യാമ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അഞ്ച് മുതല്‍ 16 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാം.
കല, കരകൗശലം, വൈദഗ് ധ്യം, സര്‍ഗാത്മകത, സംരംഭകത്വം, പ്രശ്നപരിഹാരം എന്നിവ സംയോജിപ്പിച്ച് കുട്ടികളില്‍ വ്യക്തിത്വവും നവീകരണവും പരിപോഷിപ്പിക്കുന്ന വര്‍ക്ക്ഷോപ്പുകളും സംവേദനാത്മക പ്രവര്‍ത്തനങ്ങളും ക്യാമ്പില്‍ ഉണ്ടായിരിക്കും.
"കലപില 2025' സ്റ്റാര്‍ട്ടപ്പ് എക്സിബിഷനുകളും കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകളുടെ നൂതന പദ്ധതികള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനങ്ങളും ക്യാമ്പിന്റെ പ്രത്യേകതയാണ്. സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുമായും പ്രഫഷണലുകളുമായും സംവദിക്കാനുള്ള അവസരവും ക്യാമ്പ് അംഗങ്ങള്‍ക്ക് ലഭിക്കും. റോബോട്ടിക്സ് ഉള്‍പ്പെടെ ഏകദേശം 20 വര്‍ക്ക് ഷോപ്പുകള്‍ ഉണ്ടാകും.
ചിത്രകലാ പരിശീലനം, ഫേസ് പെയിന്റിംഗ്, കളരി, സ്കേറ്റിംഗ്, മ്യൂസിക്, സുംബ, നാടകം, കളിമണ്ണില്‍ പാത്ര ശില്പ നിര്‍മാണം, ചുവര്‍ചിത്രരചന, പട്ടം നിര്‍മ്മാണം, ഷാഡോ പപ്പെട്രി, ജയന്റ് പപ്പെട്രി, നീന്തല്‍, പാചകം, വയല്‍ അനുഭവം, കമ്മ്യൂണിറ്റി ജീവിതം, സാഹിത്യ സാംസ്കാരിക പരിപാടികള്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കാന്‍ ക്യാമ്പ് അവസരമൊരുക്കും.
രജിസ്ട്രേഷന്: 9288001197, 9288005236. പങ്കെടുക്കുന്നവര്‍ക്ക് താമസവും ഭക്ഷണവും നല്‍കും. റെസിഡന്‍ഷ്യല്‍ ക്യാമ്പ് സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്.
വൈഎംസിഎയിൽ പബ്ലിക്ക് സ്പീക്കിംഗ് ക്ലാസ്
തിരുവനന്തപുരം: വൈഎംസിഎ, സ് കൂൾ കുട്ടികൾക്കായി സംഘിപ്പിക്കുന്ന പബ്ലിക്ക് സ്പീക്കിങ്ങ് & കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ് ഏപ്രിൽ 02 ന് ആരംഭിക്കുന്നു. ബ്രിട്ടീഷ് കൗൺസിലിൻ്റെ വിദഗ്ദ്ധ പരിശീലനം നേടിയ വനിതയാണ് പരിശീലക. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 25 കുട്ടികൾക്കാണ് പ്രവേശനം.വിശദ വിവരങ്ങൾക്ക് 623880 4192, 9847389156 ബന്ധപ്പെടുക.
സ്കോൾ-കേരളയിൽ സമ്മർ ക്യാമ്പ്
തിരുവനന്തപുരം: ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സ്കോൾ- കേരള അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കും. ഏപ്രിൽ 7, 8, 9, 10 തീയതികളിൽ രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം അഞ്ചുവരെ പട്ടം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് ക്യാമ്പ്.
ക്രിയേറ്റീവ് ഡ്രാമ, സർഗാത്മ നിർമാണകല, നാടൻ കളികൾ, ലഹരി വിരുദ്ധ ബോധവത്കരണം, മാനസികാരോഗ്യം, സൈബർ സെക്യൂരിറ്റി, കരിയർ ഗൈഡൻസ് എന്നിങ്ങനെ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചാണ് ക്യാമ്പ്.
പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ www. scolekerala.org വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2348581, 2342271, 2342950.
ഹിന്ദി പ്രചാരസഭ അവധിക്കാല ക്ലാസുകൾ
തിരുവനന്തപുരം: കേരള ഹിന്ദി പ്രചാരസഭയുടെ അക്ഷര ക്ലാസുകൾ, പരിചയ് പരീക്ഷ, പ്രഥമ, ദൂസരി, രാഷ്ട്രഭാഷ (ഹിന്ദി) എന്നീ ലോവർ ക്ലാസുകളും പ്രവേശ് മുതൽ സാഹിത്യാചാര്യ വരെയുള്ള ഹയർ ക്ലാസുകളും ഏപ്രിൽ രണ്ടിന് രാവിലെ പത്തിന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2321378, 2329459, 2329200 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.