വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനം; കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങി
1537988
Sunday, March 30, 2025 6:35 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനത്തിന്റെ ഭാഗമായി രണ്ടാംറീച്ചിലെ കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങി. പ്രവര്‍ത്തനങ്ങള്‍ വി.കെ. പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഐ.എം. പാര്‍വതി, വട്ടിയൂര്‍ക്കാവ് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് വി. ബാലചന്ദ്രന്, റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മണ്ണറക്കോണം ജംഗ്ഷന് മുതല്‍ പേരൂര്‍ക്കട വരെയാണ് രണ്ടാം റീച്ച്. എസ്ആര്‍ ട്രേഡേഴ്സ് എന്ന സ്ഥാപനമാണു കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുള്ള കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. കെട്ടിടങ്ങള്‍ പൊളിക്കുന്ന പ്രവൃത്തി ഏപ്രില്‍ അവസാനം പൂര്‍ത്തീകരിക്കും.
വസ്തു ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് 69 കോടി രൂപ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍ക്ക് കിഫ്ബി ലഭ്യമാക്കിയതായി എംഎല്‍എയുടെ ഓഫീസ് അറിയിച്ചു.