കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
1538177
Monday, March 31, 2025 1:30 AM IST
വിഴിഞ്ഞം : ഉണങ്ങി വറണ്ടുകിടന്ന ചെറുകുളത്തിൽ തൊട്ടടുത്ത വാട്ടർ ടാങ്കിൽ നിന്ന് നിറഞ്ഞു കവിഞ്ഞ വെള്ളം എത്തി. അപകട മറിയാതെ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു. കാട്ടാക്കട പൂവച്ചൽ സ്വദേശി കൃഷ്ണകുമാറിന്റെയും നിഷയുടെയും മകൻ മിഥുൻ (16) ആണ് മരിച്ചത്. കോവളം കെഎസ് റോഡിന് സമീപം ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.
കുളത്തിൽ കുളിക്കുന്നതിനിടയിൽ ചെളിയിൽ പുതഞ്ഞ മിഥുനെ നാട്ടുകാർ പുറത്തെടുത്ത് വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോവളം പോലീസ് കേസെടുത്തു. കോട്ടുകാൽ മരുതൂർക്കോണം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.