ലോ നാടകദിനാഘോഷം സംഘടിപ്പിച്ചു
1537992
Sunday, March 30, 2025 6:39 AM IST
പേരൂര്‍ക്കട: തിരുവനന്തപുരത്തെ "നമ്മള് നാടകക്കാര്' തിയേറ്റര്‍ ഗ്രൂപ്പിന്റെ ലോക നാടക ദിനാഘോഷം ആകാശവാണി ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല ഉദ്ഘാടനം ചെയ്തു. പൂജപ്പുര തോപ്പില്‍ഭാസി നഗറില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് തിട്ടമംഗലം ഹരി അധ്യക്ഷത വഹിച്ചു.
കൊല്ലം തുളസി, മാല തോപ്പില്‍, ജഗതി രാജേന്ദ്രന്, ഉദയന്‍ കലാനികേതന് എന്നിവര്‍ പങ്കെടുത്തു. പ്രഥമ കൊച്ചുപ്രേമന് സ്മാരക നാടക പുരസ്കാര വിതരണം, മുതിര്‍ന്ന കലാകാരന്മാരെ ആദരിക്കല്‍, ചികിത്സാ ധനസഹായ വിതരണം എന്നിവ ഉണ്ടായിരുന്നു.