നെല്ലനാട് പഞ്ചായത്തിന്റെ ഹരിത പുരസ്കാരം വയ്യേറ്റ് റസിഡൻസ് അസോസിയേഷന്
1538342
Monday, March 31, 2025 6:48 AM IST
വെഞ്ഞാറമൂട്: മാലിന്യ സംസ്കരണത്തിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയ വയ്യേറ്റ് റസിഡൻസ് അസോസിയേഷനു നെല്ലനാട് പഞ്ചായത്തിന്റെ ഹരിത പുരസ്കാരം. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും മാലിന്യ സംസ്കരണത്തിൽ മാതൃകയാകുന്ന റസിഡൻസ് അസോസിയേഷനുകൾക്ക് പുരസ്കാരം നൽകുവാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുരസ്കാരം.
അസോസിയേഷൻ പ്രസിഡന്റും വാർഡു മെമ്പറുമായ മാണിയ്ക്കമംഗലം ബാബുവിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ അസോസിയേഷൻ സെക്രട്ടറി തുളസി പി. നായർക്ക് പുരസ്കാരം കൈമാറി.