ഇമ്മാനുവേല്‍ കോളജ് ഓഫ് ബിഎഡ് ട്രെയിനിംഗിൽ വാര്‍ഷികാഘോഷം
1537989
Sunday, March 30, 2025 6:39 AM IST
വെള്ളറട: ഇമ്മാനുവേല്‍ ബിഎഡ് കോളജിന്റെ 18-ാമത് വാർഷികാഘോഷം ആരംഭിച്ചു. സാമൂഹിക പ്രവര്‍ത്തക ഡോ. മരിയ ഉമ്മന്‍ യോഗം ഉദ്ഘാടനം ചെയ്തു. 2023 - 2025 വര്‍ഷത്തെ കോളജ് യൂണിയന് ചെയര്മാന് ജെയ്സണ്‍ പി. ജോയ് അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ മോണ്‍. ജി. ക്രിസ്തുദാസ് ആശംസകള്‍ അറിയിച്ചു.
അധ്യാപക പ്രതിനിധി പ്രിയ, വിദ്യാര്‍ഥി പ്രതിനിധികളായ പാര്‍വതി, അഷ്ടമി സുധാകര്‍, ബ്രദര്‍ സലിന് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. തുടര്‍ന്നു കലാകായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിനിതാദാസ് സ്വാഗതവും അധ്യാപക വിദ്യാര്‍ഥി ഫാ. സിബിന് തോമസ് നന്ദി പറഞ്ഞു.