ശംഖുംമുഖം ബീച്ചിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തിൽ നടപടിയെന്നു പോലീസ്
1537984
Sunday, March 30, 2025 6:35 AM IST
വലിയതുറ: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരിശോധിച്ച് മാതൃ കാപരമായ നടപടിയെടുക്കുമെന്നു വലിയതുറ പോലീസ്.
കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകരായ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളെ ശംഖുംമുഖം കടപ്പുറത്തുവച്ച് ഇതേ കോളജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളടങ്ങിയ സംഘം ആക്രമിച്ചെന്ന പരാതിയിലാണു നടപടി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ശംഖുംമുഖം ബീച്ചിലെത്തിയത്.
അഞ്ചു വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 11 പേരുടെ സംഘമായിരുന്നു ബീച്ചിലെത്തിയത്. ബീച്ചിലുണ്ടായിരുന്ന വള്ളത്തില്‍ ഇരുന്നപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികളായ അനസും അബ്ദുള്ളയും ഉള്‍പ്പെടെ പത്തുപേരെത്തി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നതായി പരിക്കേറ്റ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ അഭിമന്യു, ഹരിശങ്കര്‍, ഇന്ത്യന്‍, ആര്‍ഷ എന്നിവര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കമ്പികൊണ്ടുള്ള ആക്രമണത്തില്‍ അഭിമന്യുവിന്റെ ചെവിക്കാണ് പരിക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് സീനിയര്‍ വിദ്യാര്‍ഥികളായ അനസ്, അബ്ദുള്ള എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മുന്‍ വിരോധമായിരുന്നു അക്രണണത്തിനു കാരണമെന്നാണു മര്‍ദനമേറ്റവര്‍ പറയുന്നത്. കുടാതെ വിദ്യാര്‍ഥികള്‍ പുലര്‍ച്ചെ ബീച്ചിലെത്താനുണ്ടായ സാഹചര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.